ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചതായി രമേശ് ചെന്നിത്തല

 



തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചതായി രമേശ് ചെന്നിത്തല. പദ്ധതിക്കായി കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സഹായം നല്‍കുമെന്ന് ഉറപ്പു നല്‍കിയതായി ചെന്നിത്തല അറിയിച്ചു.

ലഹരിമാഫിയക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പും കേരളാ പൊലീസും സംയുക്തമായി നടപ്പിലാക്കിയ പദ്ധതിയാണ് ഓപ്പറേഷന്‍ തൂഫാന്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലഹരിക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെത്തുമ്പോള്‍ ഓപറേഷന്‍ തൂഫാന്‍ പദ്ധതിയുമായി ചേര്‍ന്ന് പ്രാവര്‍ത്തികമാക്കും. ലഹരിമുക്ത ഭാരതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തിന് സഹായം നല്‍കും. അതോടൊപ്പം സംസ്ഥാനത്തെ പൊലീസ് സേനയില്‍ വനിതാ പൊലീസിന്റെ പങ്കാളിത്തം 30 ശതമാനമാക്കി ഉയര്‍ത്താനും അമിത് ഷാ ചര്‍ച്ച ചെയ്തതായി രമേശ് ചെന്നിത്തല പറഞ്ഞു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال