കൊച്ചി: ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തെ തള്ളി സിപിഐ. കൊലപാതകമല്ല, ആശയത്തിന്റേതാണ് രാഷ്രട്രീയമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എന്തിനുവേണ്ടിയാണെങ്കിലും കൊലവിളി പാടില്ല, കൊലവിളിയുടെ മഹത്വം പറയുന്നതല്ല രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
