പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവം നടന്ന ജൂലൈ 11 രാത്രി കൂടാതെ അടുത്ത ദിവസവും പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അടങ്ങുന്ന സംഘം എത്തി. മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ വ്യജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണ കേസ് പ്രതി ഫെനി നൈനാന്‍, ഗര്‍ഭഛിദ്ര കേസിലെ കൂട്ടുപ്രതി ജോബി ജോസഫ് തുടങ്ങിയവരുടെ സംഘമാണ് 12ന് പൊലീസ് സ്റ്റേഷനിലെത്തിയത്.
