കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷന്‍ നേരിട്ട വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി




ന്യൂഡല്‍ഹി: കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷന്‍ നേരിട്ട വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി തന്നെ ഹര്‍ജി പരിഗണിക്കട്ടെയെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

നിയമവാഴ്ചയില്‍ വിശ്വാസമുണ്ടെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലൂടെ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. നേരത്തെ സിംഗിള്‍ ബെഞ്ചില്‍ നിന്ന് അനുകൂല വിധിയാണ് ഉണ്ടായത്. ഈ വിധി തന്നെ ഇനിയുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും എഴുതാനാകാതെ പോയ പരീക്ഷകളും എഴുതാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണം എന്നായിരുന്നു ആവശ്യം. പിജി വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ ഇന്നലെ ആരംഭിച്ചിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال