നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസില്‍ സുഹൈല്‍ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികള്‍ക്ക് ജാമ്യം

 




കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസില്‍ സുഹൈല്‍ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികള്‍ക്ക് ജാമ്യം നല്‍കി ഹൈക്കോടതി. സുഹൈല്‍ സജീവിന് പത്ത് ദിവസത്തിന് ശേഷം ജാമ്യം നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നാല് പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി തീരുമാനം. സുഹൈലിന് പുറമെയുള്ള നിനവ്, ജോയല്‍, അമീന്‍ എന്നീ പ്രതികള്‍ക്കാണ് ഇന്ന് ജാമ്യം അനുവദിച്ചത്.

അപകടം ദൗര്‍ഭാഗ്യകരമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി എല്ലാ തെളിവുകളും ശേഖരിച്ചല്ലോ എന്നും ചോദിച്ചു. ഒരു മാസമായി പ്രതികള്‍ റിമാന്‍ഡിലെന്നും കോടതി നിരീക്ഷിച്ചു. കസ്റ്റഡിയില്‍ തുടരാന്‍ മതിയായ കാരണം വേണമെന്നും പൊതുബോധത്തിന് അനുസരിച്ച് തീരുമാനമെടുക്കാനാവില്ലെന്നും കോടതി പറഞ്ഞു. നിയമവും നടപടിക്രമങ്ങളും നോക്കിയാണ് തീരുമാനമെടുത്തതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷയെ പ്രൊസിക്യൂഷന്‍ എതിര്‍ത്തിരുന്നു. തെളിവ് ഇനിയും ശേഖരിക്കാനുണ്ടെന്നും മൊഴി നല്‍കാന്‍ ആരും മുന്നോട്ട് വരില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പത്ത് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാം എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال