ചടയമംഗലത്ത് രണ്ടാനച്ഛൻ്റെ ക്രൂരത: കുട്ടിയുടെ അമ്മയുമായും കുട്ടിയുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു





 കൊല്ലം: ചടയമംഗലത്ത് രണ്ടാനച്ഛൻ്റെ ക്രൂര മർദ്ദനത്തിനിരയായ കുട്ടിയുടെ അമ്മയുമായും കുട്ടിയുമായും മുഖ്യമന്ത്രി വി.ഡി സതീശന്‍ ഫോണിൽ സംസാരിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. കുട്ടിയുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കും. കുട്ടിക്ക് ചികിത്സക്കും പഠനത്തിനുമുള്ള എല്ലാ സഹായങ്ങളും സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നതിനു പിന്നാലെ മുഖ്യമന്ത്രി റൂറൽ എസ് പി യെ വിളിച്ച് കർശന നിയമ നടപടി സ്വീകരിക്കണമെന്നും പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും നിർദ്ദേശിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഓയൂരിൽ നിന്ന് പ്രതി രാജേഷിനെ പിടികൂടുകയായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال