പാങ്ങപ്പാറയിലെ പതിനേഴുകാരന്റെ കൊലപാതകം: കസ്റ്റഡിയിലുള്ള പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചു




തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറയിലെ പതിനേഴുകാരന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചു. സംഭവത്തില്‍ മൊഴിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. അഭിറാമിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. ഓടി രക്ഷപ്പെടാന്‍ അഭിറാം ശ്രമിച്ചപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഭിറാമിനെ പ്രതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുന്നത്. താന്‍ ഒറ്റയ്ക്കാണ് എല്ലാം ചെയ്തതെന്നും പ്രതിയായ 17 കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകം നടത്തിയ ശേഷം കാപ്പാ കേസ് പ്രതി കൂടിയായ ഉമറിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും 17കാരൻ പറയുന്നു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال