നെടുമ്പാശേരി മിനികൂപ്പർ അപകടം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി



കൊച്ചി: നെടുമ്പാശേരി മിനികൂപ്പർ കാർ അപകടത്തിൽ 3 പേർ മരിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി. അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചില്ല. ഇന്നലെ വാദം പൂർത്തിയായ ജാമ്യാപേക്ഷയിൽ ഇന്ന് ഉച്ചക്കാണ് കോടതി വിധി പറഞ്ഞത്. അന്വേഷണത്തിന്‍റെ നിർണായക ഘട്ടമാണെന്നടക്കം ചൂണ്ടിക്കാട്ടിയുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. ഒന്നാം പ്രതി വാഹനമോടിച്ച സുഹൈൽ സജീവ്, മുൻ സീറ്റിലിരുണ്ടായിരുന്ന നിനവ്, അമീർ ജോയൽ എന്നിവരുടെ ജാമ്യ അപേക്ഷയാണ് കോടതി തള്ളിയത്. ഒന്നാം പ്രതിക്കെതിരെ നരഹത്യ കുറ്റവും, ബാക്കി മൂന്നുപേർക്കെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال