ശബരിമല മണ്ഡലകാലം: ഒരുക്കങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി



തിരുവനന്തപുരം: ശബരിമലയിലെ സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. ഈ മണ്ഡല കാലത്ത് അരവണ അടക്കമുള്ള പ്രസാദങ്ങളുടെ ലഭ്യതയിൽ യാതൊരു കുറവുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. നിലയ്ക്കലിലെലും പമ്പയിലെയും ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്നിധാനത്തെത്തിയും പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ച എത്രത്തോളം പ്രാവര്‍ത്തികമായി എന്ന് വിലയിരുത്തും. പൊലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ സേനകളെ കൃത്യമായി വിന്യസിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മരാമത്ത് പണികള്‍ സമയത്തിന് മുന്‍പ് തന്നെ തീര്‍ക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നുണ്ട്. പമ്പയിലെ തുണി എത്ര നീക്കം ചെയ്താലും വീണ്ടും കുമിഞ്ഞു കൂടുകയാണ്. അത് കാര്യക്ഷമമായി നീക്കാനുള്ള ശ്രമം ഉണ്ടാകും. നിലയ്ക്കലില്‍ തിരക്ക് നിയന്ത്രിക്കാനായി 6000 പേരെ വീതം ഉൾക്കൊള്ളാവുന്ന ജര്‍മ്മന്‍ മാതൃകയിലുള്ള വിശ്രമകേന്ദ്രം നിർമ്മിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال