തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ എണ്ണം കുറയാന് തുടങ്ങിയത് പ്രിയദര്ശിനി പദ്ധതിയുടെ വരവോടെയല്ലെന്ന് ഗതാഗത മന്ത്രി സി പി ജോണ്. പ്രിയദര്ശിനി വന്നതോടെ സ്വകാര്യബസും കെഎസ്ആര്ടിസിയും നമ്മളും തകരും എന്ന ഉത്കണ്ഠ വേണ്ട. പ്രിയദര്ശിനി വന്നതോടെ പൊതുജനം പൊതുഗതാഗതത്തിലേക്ക് തിരിയുകയായിരുന്നു. 14 കോടി യാത്രകളാണ് കെഎസ്ആര്ടിസിയിലൂടെ നടന്നത്. സ്ത്രീകളുടെ എണ്ണം നൂറ്റൊന്ന് ശതമാനം വര്ധിച്ചു. എന്നാല് ആ വിജയത്തിന്റെ ഇരകളായി സ്വകാര്യബസ് മുതലാളിമാര് മാറണമെന്ന അഭിപ്രായം സര്ക്കാരിന് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് കാലം സ്വകാര്യ ബസ് മേഖലയ്ക്കും കെഎസ്ആര്ടിസിയ്ക്കും വലിയ വെല്ലുവിളിയായിരുന്നു. കൊവിഡ് കഴിഞ്ഞ് 2020 മുതലുള്ള കണക്കെടുത്താൽ സ്വകാര്യബസുകളുടെ എണ്ണത്തിൽ 16 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. 7588 ബസില് നിന്നും 5700 ആയി കെഎസ്ആര്ടിസിയും ചുരുങ്ങി. പൊതുഗതാഗതമാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്ന ബോധ്യത്തില് പരസ്പരം പൂരകങ്ങളായി കെഎസ്ആര്ടിസിയും സ്വകാര്യബസും പ്രവര്ത്തിക്കണം എന്നും മന്ത്രി പറഞ്ഞു. പ്രശ്നം പഠിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
