ഇടുക്കിയില്‍ 18കാരിയെ ക്രുരമായി കൊലപ്പെടുത്തി: 19 കാരന്‍ പിടിയില്‍

 



ഇടുക്കി: ഇടുക്കിയില്‍ 18കാരിയെ ക്രുരമായി കൊലപ്പെടുത്തിയ ശേഷം പ്രട്രോള്‍ ഒഴിച്ച് കത്തിച്ചു. കഴിഞ്ഞദിവസം പാമ്പ്‌ലയില്‍ കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് സ്വദേശിനിയുടേതാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തുവന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മരണമുറപ്പിക്കാന്‍ പെണ്‍കുട്ടിയുടെ മുഖത്ത് കല്ല് കൊണ്ട് ഇടിച്ചെന്നാണ് വിവരം. സുഹൃത്തായിരുന്ന 19 കാരന്‍ രാജാക്കാട് സ്വദേശി നിഷാന്തിനെ പൊലീസ് പിടികൂടി. വിവാഹം കഴിക്കുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പ്രഥമിക വിവരം.

കഴിഞ്ഞ ദിവസം പാമ്പ്‌ല ചെക്ക് പോസ്റ്റിന് സമീപമാണ് കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുന്നത്. പിന്നാലെ സംഭവം കൊലപാതകമാണോ എന്ന സംശയം പൊലീസിനുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് വിവരങ്ങള്‍ പുറത്ത് വരുന്നത്. പെണ്‍കുട്ടിയുമായി പ്രതി നിഷാന്ത് പ്രണയത്തിലായിരുന്നു എന്നാണ് പ്രഥമികമായി ലഭിക്കുന്ന വിവരം. എന്നാല്‍ പെണ്‍കുട്ടി വിവാഹ ബന്ധത്തില്‍ നിന്ന് പിന്മാറുന്ന സാഹചര്യമുണ്ടായി. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال