മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിന് സസ്‌പെൻഷൻ. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ചേന്തി അനിലിനെ സസ്പെൻഡ് ചെയ്തത്.
ചേന്തി അനിലിനെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന് എൻ ശക്തൻ മാധ്യമങ്ങളോട വ്യക്തമാക്കിയത് പിന്നാലെയാണ് നടപടി. നടപടിക്ക് കെപിസിസി നിർദേശം നൽകിയിരുന്നു. ചേന്തി സംഘർഷത്തിൽ അനിലിനെ തള്ളി ആരോഗ്യമന്ത്രി കെ മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയെ വഴിയിൽ തടയുന്നത് ശരിയായ നടപടിയല്ല, സംസ്കാരത്തിന് യോജിക്കാത്തത് ആണെന്നും ആണ് കെ മുരളീധരൻ പറഞ്ഞത്.
ചേന്തിയിലെ ശ്രീനാരായണ ഗുരു ജയന്തി സമ്മേളനത്തിൽ എത്താതെ ചെമ്പഴന്തിയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് കോൺഗ്രസ് നേതാവായ ചേന്തി അനിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. സംഘാടകൻ കൂടിയായ ഡിസിസി അംഗം ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത് വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു.