മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ അന്തരിച്ചു


മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 1986 കേരള കേഡർ ഉദ്യോഗസ്ഥനാണ് പി എച്ച് കുര്യൻ. റവന്യൂ, വ്യവസായ, ഐടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു.

ഒഡീഷയിലും അദ്ദേഹം വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച കോട്ടയം പാമ്പാടിയിൽ നടക്കും. അർബുദ ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തി​ന്റെ മരണം വൈകീട്ട് അഞ്ചരയോടെയാണ് സ്ഥിരീകരിച്ചത്.

1959 ജനുവരി 20നാണ് പി എച്ച് കുര്യൻ ജനിച്ചത്. ജില്ലാ കളക്ടർ, പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി, ലേബർ കമ്മിഷണർ, പ്രോജക്റ്റ് ഡയറക്ടർ, മാനേജിംഗ് ഡയറക്ടർ, സെക്രട്ടറി, സ്‌പെഷ്യൽ സെക്രട്ടറി തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കേരളത്തിൽ സ്റ്റാർട്ടപ്പ് നയം രൂപീകരിക്കുന്നതിലും അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്. കൂടാതെ, 2018 ഡിസംബർ മുതൽ ശാസ്ത്ര സാങ്കേതിക വകുപ്പിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു. രസതന്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പി എച്ച് കുര്യൻ നേടിയിട്ടുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال