ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് പ്രൗഢോജ്ജ്വലമായ തുടക്കമായി


പമ്പാനദിയെ ആവേശഭരിതമാക്കിക്കൊണ്ട് ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് പ്രൗഢോജ്ജ്വലമായ തുടക്കമായി. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഗവർണർ രാജേന്ദ്ര അർലേക്കർ, സംസ്ഥാന മന്ത്രി മോൻസ് ജോസഫ് തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഘോഷയാത്രയ്ക്ക് തുടക്കമിട്ടത്.


ഉദ്ഘാടനച്ചടങ്ങുകൾക്ക് പിന്നാലെ പമ്പാനദിയിൽ വർണാഭമായ ജലഘോഷയാത്ര ആരംഭിച്ചു. കഥകളി, മോഹിനിയാട്ടം തുടങ്ങിയ കേരളീയ പരമ്പരാഗത കലാരൂപങ്ങളുടെ നിശ്ചല ദൃശ്യങ്ങൾ അടങ്ങിയ വിവിധ ഫ്ലോട്ടുകൾ ജലഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. പതിനായിരക്കണക്കിന് ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്.

52 കരകളിൽ നിന്നായി ആകെ 51 പള്ളിയോടങ്ങളാണ് ഇത്തവണ ജലോത്സവത്തിൽ പങ്കെടുക്കുന്നത്.മത്സരത്തിൽ എ ബാച്ചിൽ 35 പള്ളിയോടങ്ങളും ബി ബാച്ചിൽ 16 പള്ളിയോടങ്ങളുമാണ് മാറ്റുരയ്ക്കുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال