വിരമിക്കൽ പ്രഖ്യാപനം നടത്തി ഫുട്ബോൾ ഇതിഹാസം മെസി


21 വർഷം നീണ്ട ഫുട്ബോൾ യാത്രയ്ക്ക് വിരാമമാകുകയാണ്. അർജൻ്റീനൻ താരം, ഫുട്ബോൾ ഇതിഹാസം മെസി വിരമിക്കൽ പ്രഖ്യാപനം നടത്തി. ആന്താരാഷ്ട്ര മത്സരങ്ങൾക്ക് വേണ്ടി താരം ഇനി ബൂട്ടണിയില്ല എന്ന വാർത്തകളാണ് പുറത്തു വരുന്നത്. അർജൻ്റീനയെ മൂന്ന് തവണ ലോകകപ്പിൽ എത്തിച്ച താരമാണ് ലയണൽ മെസിയെന്ന ഇതിഹാസം. അർജൻ്റീനയുടെ എക്കാലത്തേയും ടോപ് സ്കോറർ കൂടിയാണ് ഇപ്പോൾ പടിയിറങ്ങുന്നത്.

സമൂഹമാധ്യമത്തിലൂടെയായിരുന്നു താരത്തിൻ്റെ വിരമിക്കൽ പ്രഖ്യാപനം. രണ്ട് പതിറ്റാണ്ട നീണ്ട കരയിർ അവസാനിപ്പിക്കുമ്പോൾ പിന്തുണച്ചവർക്കും തൻ്റെ യാത്രയിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും മെസി തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നു. തൻ്റെ കരിയറിൻ്റെ ഓരോ പടികളിലും താങ്ങായവരേയും മെസി ഓർക്കുന്നു. അർജൻ്റീനയ്ക്കായി 207 മാച്ചുകൾക്കാണ് ഇതുവരെ മെസി ബൂട്ടണിഞ്ഞിട്ടുള്ളത്.

‘അച്ഛനില്ലാതെ ത​ന്റെ കരിയർ എത്രകാലം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് അറിയില്ല’: വിരമിക്കൽ സൂചന നൽകി മെസി
125 ഗോളുകളും 68 അസിസ്റ്റുകളുമാണ് അർജൻ്റീനയ്ക്കായി മെസിയുടെ കാലിൽ നിന്നും പിറന്നത്. 2006 മുതലാണ് അർജൻ്റീനയ്ക്കായി അദ്ദേഹം ബൂട്ട് കെട്ടിത്തുടങ്ങിയത്. നീണ്ട നാളുകളുടെ കരിയിറിലൂടെ ഒരു തലമുറയെത്തന്നെ ഫുട്ബോളിൻ്റെ മാന്ത്രീകതയിലേക്ക് കൈപിടിച്ചുയർത്തിയ താരത്തിന് നന്ദിയറിയിക്കുകയാണ് ഫുട്ബോൾ ലോകം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال