രാമായണ ഇന്ത്യയിൽ റിലീസ് ചെയ്യാൻ വൈകും


ഇന്ത്യൻ സിനിമയിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമെന്ന വിശേഷണത്തോടെയാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എത്തുന്നത്. നമിത മൽഹോത്രയാണ് ചിത്രം നിർമ്മിക്കുന്നത്. ദീപാവലി റിലീസായി ഇന്ത്യയിൽ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രം വിദേശ രാജ്യത്ത് നേരത്തെ എത്തുമെന്നാണ് നിർമ്മാതാവ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിൽ നവംബർ 8 നാണ് ചിത്രമെത്തുന്നതെന്നാണ് നമിത് മൽഹോത്ര പറയുന്നത്. എന്നാൽ വിദേശ രാജ്യങ്ങളിൽ നവംബർ 6 ന് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

"അന്താരാഷ്ട്ര വിതരണ രീതികൾ സാധാരണയായി വെള്ളിയാഴ്ചകളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്, അതിനാലാണ് വിദേശത്ത് നവംബർ 6 വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യുന്നത്. എന്നാൽ ഇന്ത്യയിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് ഞായറാഴ്ചയായ നവംബർ 8-ന് ചിത്രം റിലീസ് ചെയ്യാൻ ലക്ഷ്യമിടുന്നത്." നമിത് മൽഹോത്ര പറയുന്നു. എൻഡി ടിവിയോടായിരുന്നു നമിത് മൽഹോത്രയുടെ പ്രതികരണം.

ചിത്രത്തിൽ രാമനായി രൺബീർ കപൂറും, സീതയായി സായ് പല്ലവിയുമാണ് എത്തുന്നത്. പ്രതിനായക കഥാപാത്രമായ രാവണനായി തെന്നിന്ത്യൻ സൂപ്പർതാരം യഷ് ആണ് വേഷമിടുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇതുവരെ കാണാത്ത ​ഗംഭീര ദൃശ്യവിസ്മയമാകും സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുക എന്ന് ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. എല്ലാവർക്കും അറിയാവുന്ന കഥയാണെങ്കിലും മേക്കിങ്ങിലും ക്വാളിറ്റിയിലും രാമായണ ട്രെയിലർ ഒന്നിനൊന്ന് മെച്ചമാണ്. രാമനായി എത്തുന്ന രൺബീറിനെക്കാളും കയ്യടി വാരിക്കൂട്ടുന്നത് രാവണനായി എത്തുന്ന യഷ് ആണ്. യഷിന്റെ കരിയറിലെ ഏറ്റവും പീക്ക് ലെവൽ പെർഫോമന്‍സ് ആകും ചിത്രത്തിലേതെന്ന് ട്രെയിലർ ഉറപ്പിച്ച് പറയുന്നുണ്ട്. ട്രെയിലറിൽ ഹനുമാനെ കാണിച്ചിട്ടില്ലെന്നത് ഏറെ ശ്രദ്ധേയമാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال