ആർത്താറ്റ് കൃഷിഭവൻ ഓണച്ചന്തയ്ക്ക് തുടക്കമായി

 


കുന്നംകുളം: ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള പച്ചക്കറികളും കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അർത്താറ്റ് കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു. കുന്നംകുളം നഗരസഭ വൈസ് ചെയർമാൻ ശ്രീ പി.ജി. ജയപ്രകാശ് ചന്തയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ വാർഡ് കൗൺസിലർ ഷജീഷ് കില്ലപ്പൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഓണ കാലത്തു വിപണിയിലുണ്ടാകുന്ന വിലകയറ്റം തടയാൻ ഇത്തരം ഓണച്ചന്തകൾക്ക് സാധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വൈസ് ചെയർമാൻ വ്യക്തമാക്കി.

നിരവധി നാട്ടുകാരും കർഷകരും പങ്കെടുത്ത ചടങ്ങിൽ വരും ദിവസങ്ങളിലും ചന്തയുടെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال