തൃശ്ശൂര്‍: വടക്കാഞ്ചേരിയിൽ വീണ്ടും വിദ്യാർത്ഥികളെ കയറ്റാതെ സ്വകാര്യ ബസ്സുകൾ. തിരൂർ, തൃശ്ശൂർ ഭാഗത്തേക്കുള്ള ബസ്സുകള്‍ വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന് പരാതി. സംഭവത്തില്‍ വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകി വിദ്യാർത്ഥികൾ. ഇന്നലെ രാവിലെ ബസ്സിൽ കയറ്റാത്തതിനാൽ വീട്ടിലേക്ക് തിരിച്ചു പോയെന്നും വിദ്യാർത്ഥികൾ പറയുന്നു. പരാതിക്ക് പിന്നാലെ പൊലീസും മോട്ടോർ വാഹന വകുപ്പും അതിവേഗ നടപടി സ്വീകരിച്ചു. വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ ഇന്ന് രാവിലെ സംയുക്ത പരിശോധന നടത്തി. വിദ്യാർത്ഥികളെ കയറ്റാത്ത ബസ് ജീവനക്കാർക്ക് പൊലീസും മോട്ടോർ വാഹന വകുപ്പും മുന്നറിയിപ്പ് നൽകി. മുൻപ് ഇതേ സ്റ്റാൻഡിൽ ബസ്സിൽ കയറ്റാതിരുന്ന കണ്ടക്ടറോട് വിദ്യാർത്ഥി കൈകൂപ്പിയത് ചർച്ചയായിരുന്നു.
വടക്കാഞ്ചേരിയിൽ വീണ്ടും വിദ്യാർത്ഥികളെ കയറ്റാതെ സ്വകാര്യ ബസ്സുകൾ: അതിവേഗ നടപടി സ്വീകരിച്ച് പൊലീസും മോട്ടോർ വാഹന വകുപ്പും
byArjun.c.s
-
0