ഹയർ സെക്ക​ന്ററി ഒന്നാം വർഷ പരീക്ഷാ ഫലം വീണ്ടും നീട്ടി


ഹയർ സെക്ക​ന്ററി ഒന്നാം വർഷ പരീക്ഷാ ഫലം വീണ്ടും നീട്ടി. ജൂലൈ 17 നാണ് ഫലം പ്രസിദ്ധീകരിക്കുക. ഇത് രണ്ടാം തവണയാണ് ഫലം പ്രഖ്യാപനം മാറ്റിവെയ്ക്കുന്നത്.

ജൂൺ 10ന്‌ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ച പരീക്ഷാ ഫലം ജൂലൈ 15ലേക്ക് നീട്ടുകയായിരുന്നു. ഇതാണ് ജൂലൈ 17 ലേക്ക് വീണ്ടും മാറ്റിവെച്ചത്.

ഗൾഫ്‌ കേന്ദ്രങ്ങളിലെ ഒന്നാം വർഷ പരീക്ഷകൾ നടത്തിയ ശേഷം ഇ‍ൗ വിദ്യാർഥികളുടെ ഫലവും കൂടി ചേർത്ത്‌ പ്രസിദ്ധീകരിക്കുന്നത് കൊണ്ടാണ് ഫലം വൈകിയതെന്നായിരുന്നു പരീക്ഷാ ജോയിന്റ്‌ ഡയറക്ടർ കെ മാണിക്യരാജ് അറിയിച്ചത്. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്നായിരുന്നു ഗൾഫ്‌ കേന്ദ്രങ്ങളിലെ ഒന്നാം വർഷ പരീക്ഷകൾ മാറ്റി വെച്ചത്.

2026 മാർച്ച് 5 മുതൽ 27 വരെയാണ് ഹയർ സെക്ക​ന്ററി ഒന്നാം വർഷ പരീക്ഷകൾ നടന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال