വന്യമൃഗ സാനിധ്യമുള്ള വനാതിര്‍ത്തിയില്‍, ഉരുള്‍പൊട്ടല്‍ സാധ്യത മേഖലയില്‍ ഏകാന്ത ജീവിതം നയിക്കുന്ന മധ്യവയസ്‌കയെ പുനരധിവിസിപ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍റെ നിര്‍ദേശം


കോഴിക്കോട്: വന്യമൃഗ സാനിധ്യമുള്ള വനാതിര്‍ത്തിയില്‍, ഉരുള്‍പൊട്ടല്‍ സാധ്യത മേഖലയില്‍ ഏകാന്ത ജീവിതം നയിക്കുന്ന മധ്യവയസ്‌കയെ പുനരധിവിസിപ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍റെ നിര്‍ദേശം. കോഴിക്കോട് കൂരാച്ചുണ്ടിലെ ഉള്‍പ്രദേശമായ അമ്പലംകുന്ന് കോളനിയില്‍ താമസിക്കുന്ന ജി. ഗീതയെ പുനരധിവസിപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ജുഡിഷ്യല്‍ അംഗം കെ. ബൈജുനാഥ് ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ മൂന്നുമാസത്തിനകം അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ക്കും ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തനിക്ക് ഭര്‍ത്താവും മകനും നഷ്ടമായെന്നും അടച്ചുറപ്പില്ലാത്ത തകര്‍ന്ന വീട്ടിലാണ് താമസിക്കുന്നതെന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും കാണിച്ച് ഗീത പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ലാന്‍റ് റവന്യൂ കമ്മീഷണര്‍, ജില്ലാ കളക്ടര്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എന്നിവരില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. കൂരാച്ചുണ്ട് വില്ലേജില്‍ പരാതിക്കാരി താമസിക്കുന്ന ഭൂമിയില്‍ കടുത്ത വന്യമൃഗശല്യവും ഉരുള്‍പൊട്ടല്‍ ഭീഷണിയുമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال