വീട് കുത്തി തുറന്നു മോഷണം. പൈവളിഗെ പഞ്ചായത്തിലെ കയ്യാറിൽ പാലക്കാട് സ്വദേശിയായ ഹോട്ടൽ വ്യാപാരി യൂസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെയായിരുന്നു സംഭവം. കുടുംബം സ്വലാത്തിന് പോയ ഒരു മണിക്കൂർ ഇടവേളയിലാണ് വീട്ടിൽ അതിക്രമിച്ച് കയറി വൻ കവർച്ച നടത്തിയത്. പത്ത് പവൻ സ്വർണാഭരണങ്ങളാണ് കവർച്ചക്കാർ കൊണ്ടുപോയത്.