തൃശ്ശൂർ ജില്ലയിലെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ തീപിടുത്തമുണ്ടായി. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം സംഭവിച്ചത്. ആശുപത്രിയുടെ രണ്ടാമത്തെ നിലയിലുള്ള, വലതു വശത്തെ ബിൽഡിങ്ങിലേക്ക് പോകുന്ന കോറിഡോറിൽ ഉള്ള സ്വിച്ച് ബോർഡിൽ നിന്നാണ് തീപിടിച്ചത്.ആശുപത്രി അധികൃതർ പെട്ടെന്ന് തന്നെ തീ അണച്ചതിനാൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായില്ല. ആശുപത്രിയിലെ രോഗികൾ എല്ലാവരും സുരക്ഷിതരായി തുടരുന്നു എന്നാണ് റിപ്പോർട്ട്.