തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയായി ബി.ദീപ ചുമതലയേറ്റു


തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയായി ബി.ദീപ ചുമതലയേറ്റു. സെക്രട്ടറിയായിരുന്ന പി. എൻ.ഗണേശ്വരൻ പോറ്റി വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. നിലവിൽ ഡെപ്യൂട്ടി ദേവസം കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ) ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ദേവസ്വം അക്കൗണ്ട്സ് ഓഫീസർ, ഓ.ടി.സി ഹനുമാൻ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തുടങ്ങിയ പതിവുകളും വഹിച്ചിട്ടുണ്ട്. കുട്ടനാട് സ്വദേശിനിയായ ബി.ദീപ ചങ്ങനാശ്ശേരി എൻഎസ്എസ് ഹിന്ദു കോളജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال