ഇടുക്കി ജില്ലയിലെ പാമ്പനാറിൽ നിർമാണത്തിൽ ഇരുന്ന അഞ്ചു നില കെട്ടിടം തകർന്നു വീണു. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം അപകടത്തിൽ ആർക്കും ആളപായമുണ്ടായിട്ടില്ല.പാമ്പനാർ സ്വദേശി ആഗ്നൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത് എന്നാണ് റിപ്പോർട്ട്. അപകടസമയത്ത് കെട്ടിടത്തിൽ തൊഴിലാളികൾ ആരും ഉണ്ടായിരുന്നില്ല എന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നിർമാണത്തിലെ അപാകത ആണ് അപകടത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.