മലവെള്ളപ്പാച്ചിലില്‍ കാണാതായ ടൂറിസ്റ്റ് ഗൈഡ് ഷിബിലിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു


കോഴിക്കോട്: വയനാട്ടില്‍ നിന്നെത്തിയ കര്‍ണാടക സ്വദേശികളായ വിനോദ സഞ്ചാരികള്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട സംഭവത്തില്‍ കാണാതായ ടൂറിസ്റ്റ് ഗൈഡ് ഷിബിലിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. വിനോദസഞ്ചാര കേന്ദ്രമായ കോടഞ്ചേരി ആനക്കാംപൊയിലില്‍ പതങ്കയം ഭാഗത്താണ് ഇന്നലെ വൈകീട്ടോടെ അപകടമുണ്ടായത്. വിനോദ സഞ്ചാരികള്‍ക്കൊപ്പം ഗൈഡായി എത്തിയതായിരുന്നു മലപ്പുറം കീഴിശ്ശേരി സ്വദേശിയായ ഷിബില്‍. 11 അംഗ സംഘമാണ് പതങ്കയത്ത് എത്തിയത്. പുഴയില്‍ ഇറങ്ങിയ സമയത്ത് പെട്ടെന്ന് മലവെള്ളപ്പാച്ചിലില്‍ അകപ്പെടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
googlePreferred
ഇവര്‍ മുങ്ങിത്താഴുന്നത് കണ്ട ഷിബില്‍ രക്ഷപ്പെടുത്താനായി പുഴയിലേക്ക് എടുത്തുചാടി. പിന്നീട് വിവരം അറിഞ്ഞെത്തിയ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും അപകടത്തില്‍പ്പെട്ടവരെ കരക്കെത്തിച്ചെങ്കിലും ഷിബിലിനെ കണ്ടെത്താന്‍ സാധിച്ചില്ല. പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും കാരണം ഇന്നലെ അവസാനിപ്പിച്ച തിരച്ചില്‍ ഇന്ന് രാവിലെ ഏഴോടെയാണ് പുനരാരംഭിച്ചത്. മുക്കം അഗ്നിരക്ഷാസേനയും സന്നദ്ധ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. ഇന്നലെ അപകടത്തില്‍പ്പെട്ട വിനോദസഞ്ചാരികളില്‍ ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال