തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് അനുകൂല നിലപാടെടുത്തെന്നതിന്‍റെ പേരിൽ പ്രോസിക്യൂട്ടറെ സ്ഥാനത്ത് നിന്നും സർക്കാർ മാറ്റിയതിൽ പ്രതികരിച്ച് ഗീനാകുമാരി. സർക്കാർ അഭിഭാഷകയെന്ന നിലയിൽ താൻ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഗീനാകുമാരി രംഗത്തെത്തിയത്. ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ എന്ന നിലയിൽ പൊലീസ് നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് കോടതിയിൽ വാദിച്ചതെന്നും നിയമത്തിനും നീതിബോധത്തിനും കോട്ടം തട്ടുന്ന തരത്തിൽ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഒമ്പതര വർഷത്തെ സേവനത്തിനിടയിൽ ഇതിനേക്കാൾ സംഘർഷഭരിതമായ കേസുകളും മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കുമെതിരെയുള്ള കേസുകളും പക്ഷപാതിത്വമില്ലാതെ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഗീനാകുമാരി, പ്ലീഡർ സ്ഥാനം ഒഴിയുന്നത് അനിവാര്യമായ നടപടിയാണെന്നും മാധ്യമങ്ങൾ പറയുന്നതുപോലെ ഇത് പ്രതികാര നടപടിയല്ലെന്നും ഉത്തരവിൽ അങ്ങനെയൊന്നും പറയുന്നില്ലെന്നും കൂട്ടിച്ചേർത്തു. പിണറായി വിജയന്റെ മകൾ വീണാ തൈക്കണ്ടിയുമായി ബന്ധപ്പെട്ട മാസപ്പടി കേസിലെ പരിശോധനയക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിയെ പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായി കസ്റ്റഡിൽ വേണ്ടെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതും ഇയാൾക്ക് ജാമ്യം ലഭിച്ചതുമാണ് ഗീനയെ മാറ്റാൻ കാരണമായത്.
സർക്കാരിന്‍റെ പ്രതികാര നടപടി: ഇഡിയെ ആക്രമിച്ച കേസിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല: ഗീനാകുമാരി
byArjun.c.s
-
0