കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ വിദ്യാ‌‌‍ർഥി മുങ്ങി മരിച്ചു


കോഴിക്കോട് പതങ്കയത്ത് ഇരുവഴിഞ്ഞിപ്പുഴയിൽ വിദ്യാ‌‌‍ർഥി മുങ്ങി മരിച്ചു. ഒളവണ്ണ കൊളത്തറ വീട്ടിൽ നാസറിന്റെ മകൻ ഷബീൽ ആണ് മരിച്ചത്.
ഞായറാഴ്ച പകൽ 12 മണിയോടെ ആയിരുന്നു സംഭവം.

കൊളത്തറ സ്വദേശികളായ സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു ഷബീൽ. ഇതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് മരിച്ച ഷബീൽ.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال