മൂ​വാ​റ്റു​പു​ഴ​യി​ൽ പാ​ർ​ക്കിം​ഗ് ഇ​ട​മാ​യി ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം; വ്യാ​പ​ക പ​രാ​തി


മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം പാ​ര്‍​ക്കിം​ഗ് കേ​ന്ദ്ര​മാ​കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം വ്യാ​പ​കം. ക​ച്ചേ​രി​ത്താ​ഴ​ത്ത് ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് ആ​ധു​നി​ക രീ​തി​യി​ല്‍ നി​ര്‍​മി​ച്ച ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മാ​ണ് രാ​ത്രി​യാ​കു​ന്ന​തോ​ടെ മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ക്കിം​ഗ് കേ​ന്ദ്ര​മാ​യി​മാ​റു​ന്ന​ത്.

രാ​ത്രി ഇ​വി​ടെ ബ​സ് നി​ര്‍​ത്തി ആ​ളെ ക​യ​റ്റാ​നും ഇ​റ​ക്കാ​നും സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. മ​ഴ ക​ന​ക്കു​ന്ന​തോ​ടെ ബ​സ് കാ​ത്തു നി​ല്‍​ക്കു​ന്ന​വ​ര്‍ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. 40 ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചു നി​ര്‍​മി​ച്ച ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​മാ​ണി​ത്. രാ​ത്രി വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തോ​ടെ ഇ​വി​ടേ​ക്ക് യാ​ത്ര​ക്കാ​ര്‍​ക്ക് ക​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

പാ​ര്‍​ക്ക് ചെ​യ്യു​ന്ന കാ​റു​ക​ള്‍ റോ​ഡി​നു കു​റു​കെ കി​ട​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ള്‍​ക്കി​ട​യാ​ക്കു​ന്നു​ണ്ടെ​ന്നും പ​രാ​തി​യു​ണ്ട്. ഇ​തു​മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​ണ്. സ​മീ​പ​ത്ത് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് ഉ​ണ്ടെ​ങ്കി​ലും പാ​ര്‍​ക്കിം​ഗ് ത​ട​യാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ല.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال