തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​കും


കോ​ട്ട​യം: ആ​വോ​ളം അ​നു​ഭ​വ​സ​മ്പ​ത്തു​മാ​യി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​കും. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ഇ​ത്ത​വ​ണ വി​ജ​യി​ച്ച​പ്പോ​ള്‍ കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ഉ​യ​ര്‍​ന്ന ബോ​ര്‍​ഡി​ല്‍ ഇ​ങ്ങ​നെ​യാ​ണ് എ​ഴു​തി​യി​രു​ന്ന​ത്. “കോ​ട്ട​യ​ത്തി​ന് ഹൃ​ദ​യ​ത്തി​ന്‍റെ ഭാ​ഷ​യി​ല്‍ ന​ന്ദി- എ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍’’.

കോ​ട്ട​യ​ത്തി​ന്‍റെ ഹൃ​ദ​യ​പ​ക്ഷ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഇ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍. കോ​ട്ട​യം ജി​ല്ല​യി​ലെ തി​രു​വ​ഞ്ചൂ​രാ​ണ് സ്വ​ദേ​ശം. ബാ​ല​ജ​ന​സ​ഖ്യം, കെ​എ​സ്‌​യു തു​ട​ങ്ങി​യ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ പൊ​തു​പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്തേ​ക്ക് എ​ത്തി. 1967ല്‍ ​കെ​എ​സ്‌​യു കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, 1969ല്‍ ​കെ​എ​സ്‌​യു സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, 1971ല്‍ ​കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​ന്നീ പ​ദ​വി​ക​ള്‍ വ​ഹി​ച്ചാ​ണു തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ നേ​തൃ​നി​ര​യി​ലേ​ക്ക് എ​ത്തി​യ​ത്.

1974-77 കാ​ല​ഘ​ട്ട​ത്തി​ല്‍ കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, 1978-82 വ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, 1982-84 വ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, 1984-2001 വ​രെ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു മി​ക​ച്ച സം​ഘാ​ട​ക​നാ​യി നേ​തൃ​പാ​ട​വം തെ​ളി​യി​ച്ചു.

1986- മു​ത​ല്‍ 1996 വ​രെ കൊ​ച്ചി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി​യു​ടെ സി​ന്‍​ഡി​ക്ക​റ്റം​ഗ​മാ​യി​രു​ന്നു. 1991 ല്‍ ​അ​ടൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​മാ​ണ് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. തു​ട​ര്‍​ന്നു വ​ന്ന മൂ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും അ​ടൂ​രി​ല്‍​നി​ന്നു ത​ന്നെ മ​ത്സ​രി​ച്ച് ജ​യി​ച്ച് നി​യ​മ​സ​ഭ​യി​ലെ​ത്തി. ഓ​രോ ത​വ​ണ​യും ഭൂ​രി​പ​ക്ഷം ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടേ​യി​രു​ന്നു. 1991ല്‍ 5,767 ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് നേ​ടി​യ​തെ​ങ്കി​ല്‍ നാ​ലാം ത​വ​ണ 2006 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭൂ​രി​പ​ക്ഷം 18,464 ലേ​ക്ക് ഉ​യ​ര്‍​ന്നി​രു​ന്നു. 2011 ല്‍ ​അ​ടൂ​രി​നെ സം​വ​ര​ണ മ​ണ്ഡ​ല​മാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ കോ​ട്ട​യം മ​ണ്ഡ​ലം ത​ട്ട​ക​മാ​ക്കി.

20 വ​ര്‍​ഷം അ​ടൂ​രി​ന്‍റെ പ്ര​തി​നി​ധി​യാ​യാ​ണ് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​തെ​ങ്കി​ലും ജ​ന്മ​നാ​ടാ​യ കോ​ട്ട​യ​ത്തോ​ടു​ള്ള ആ​ത്മ​ബ​ന്ധം എ​ന്നും നി​ല​നി​ര്‍​ത്തി​യി​രു​ന്നു. 2011 ല്‍ ​കോ​ട്ട​യ​ത്തു​നി​ന്ന് 711 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ജ​യി​ച്ച​ത്. പ​ക്ഷേ, 2016 ലെ ​തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചു.

ഏ​റ്റ​വും കൂ​ടു​ത​ല്‍ ഭൂ​രി​പ​ക്ഷം നേ​ടി നി​യ​മ​സ​ഭ​യി​ലേ​ക്ക് എ​ത്തി​യ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യാ​യി​രു​ന്നു തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍. 2016 ലെ ​ഭൂ​രി​പ​ക്ഷം 33,632 വോ​ട്ടാ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. 2004-2006 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ജ​ല​സേ​ച​നം, വ​നം, ആ​രോ​ഗ്യം, പാ​ര്‍​ല​മെ​ന്‍റ​റി​കാ​ര്യം എ​ന്നീ വ​കു​പ്പു​ക​ളു​ടെ മ​ന്ത്രി​യാ​യി​രു​ന്നു. 2011-16 കാ​ല​ത്ത് റ​വ​ന്യു, ആ​ഭ്യ​ന്ത​രം, വി​ജി​ല​ന്‍​സ്, വ​നം-​പ​രി​സ്ഥി​തി, ഗ​താ​ഗ​തം, സ്‌​പോ​ര്‍​ട്‌​സ്, സി​നി​മ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളും കൈ​കാ​ര്യം ചെ​യ്ത് ഏ​ത് വ​കു​പ്പും ത​നി​ക്ക് വ​ഴ​ങ്ങു​മെ​ന്ന് തെ​ളി​യി​ച്ചു. ഈ ​കാ​ല​യ​ള​വി​ലാ​ണ് ബെ​സ്റ്റ് മി​നി​സ്റ്റ​ര്‍ അ​വാ​ര്‍​ഡ് അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തു​ന്ന​ത്.

കോ​ട്ട​യം എം​ടി സെ​മി​നാ​രി സ്‌​കൂ​ളി​ല്‍ നി​ന്ന് എ​സ്എ​സ്എ​ല്‍​സി​യും കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജി​ല്‍​നി​ന്ന് പ്രീ​ഡി​ഗ്രി​യും ഡി​ഗ്രി​യും തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജി​ല്‍​നി​ന്ന് എ​ല്‍​എ​ല്‍​ബി​യും നേ​ടി. 1949 ഡി​സം​ബ​ര്‍ 26നു ​ജ​നി​ച്ച തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ കെ.​പി. പ​ര​മേ​ശ്വ​ര​ന്‍ പി​ള്ള​യും ഗൗ​രി​ക്കു​ട്ടി​യ​മ്മ​യു​മാ​ണ്. ഭാ​ര്യ ല​ളി​താം​ബി​ക , ഡോ. ​അ​നു​പം രാ​ധാ​കൃ​ഷ്ണ​ന്‍, അ​ര്‍​ജു​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ആ​തി​ര രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال