എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ കുട്ടികളെ അഭിനന്ദിച്ച് കെ.സി വേണുഗോപാൽ: കമന്റ് ബോക്സിൽ ട്രോൾ


തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ കുട്ടികളെ അഭിനന്ദിച്ച് കെ.സി വേണുഗോപാൽ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നു. വിജയം നേടിയ എല്ലാ കുട്ടികൾക്കും അഭിനന്ദനം. പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുത്. വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി ഇതിനെ കാണുക. പുതിയ ജീവിതാനുഭവമായി ഇതിനെ സ്വീകരിക്കുക. പതറാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക. ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും. വിജയിച്ചവർ മുന്നോട്ടുള്ള വഴികൾ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുകയെന്നായിരുന്നു കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്. 

ഈ അഭിനന്ദന കുറിപ്പിന് താഴെ വന്ന കമന്റുകളാണ് രസകരം. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളെ ചാരിയാണ് കമന്റുകളേറയും. ‘’എഴുതിയിട്ടില്ലാത്ത അല്ലെങ്കിൽ എഴുതാൻ ആഗ്രഹിക്കാത്ത പരീക്ഷ ജയിക്കണം എന്ന് വാശിപിടിക്കരുത് കുട്ടികളേ'', SSLC പരീക്ഷ എഴുതാതെ +1 സീറ്റിനു ശ്രമിക്കുകയും ചെയ്യരുത്, തോറ്റവന്റെ വേദന തോറ്റവന് അല്ലേ അറിയൂ, പൊരുതി വീണവർക്ക് ഇന്ന് മോട്ടിവേറ്റ് ചെയ്യാൻ നിങ്ങളെകാൾ വലിയ നേതാവില്ല കേരളത്തിൽ'' തുടങ്ങിയവയാണ് കമന്റുകൾ.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال