ത​മി​ഴ്‌​നാ​ട്ടി​ൽ ഗോ​വ​ധം നി​രോ​ധി​ക്കാ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തിയുടെ ഉ​ത്ത​ര​വ്


ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ ഗോ​വ​ധം നി​രോ​ധി​ക്കാ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തിയുടെ ഉ​ത്ത​ര​വ്. നി​രോ​ധ​നം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ബ​ക്രീ​ദി​നോ മ​റ്റേ​തെ​ങ്കി​ലും ദി​വ​സ​മോ ഒ​രി​ട​ത്തും പ​ശു​ക്ക​ളെ​യോ ക​ന്നു​കു​ട്ടി​ക​ളെ​യോ ക​ശാ​പ്പു​ ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ജ​സ്റ്റീ​സ് ജി.​ആ​ർ. സ്വാ​മി​നാ​ഥ​ൻ, ജ​സ്റ്റി​സ് വി. ​ല​ക്ഷ്മി​നാ​രാ​യ​ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ അ​വ​ധി​ക്കാ​ല​ ബെ​ഞ്ച് ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ടും ഡി​ജി​പി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. 

സ​ർ​ക്കാ​ർ ​ന​ട​പ​ടി​യെ​ക്കു​റി​ച്ച​റി​യാ​ൻ കേ​സ് വീ​ണ്ടും വെ​ള്ളി​യാ​ഴ്ച വാ​ദ​ത്തി​നെ​ടു​ക്കാ​ൻ ര​ജി​സ്ട്രി​ക്കും നി​ർ​ദേ​ശം ന​ൽ​കി. ഹി​ന്ദു മ​ക്ക​ൾ ക​ക്ഷി യു​വ​ജ​ന​വി​ഭാ​ഗം സെ​ക്ര​ട്ട​റി കെ. ​സൂ​ര്യ എ​ന്ന സൂ​ര്യ പ്ര​ശാ​ന്ത് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ​ ഹ​ർ​ജി​യി​ലാ​ണ് വി​ധി. ബ​ക്രീ​ദി​ന് അ​ധി​കൃ​ത​ർ അം​ഗീ​ക​രി​ച്ച സ്ഥ​ല​ത്ത​ല്ലാ​തെ പൊ​തു ഇ​ട​ങ്ങ​ളി​ൽ ക​ശാ​പ്പു​ ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال