നടിയെ ആക്രമിച്ച കേസ് : നിയമപോരാട്ടത്തിന് പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ തേടി അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ്


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിയമപോരാട്ടത്തിന് പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ തേടി അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ്. നീതിക്കായുള്ള പോരാട്ടത്തിൽ അതിജീവിതയ്ക്ക് കൈത്താങ്ങ് നൽകേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണെന്ന് ട്രസ്റ്റ് ഇറക്കിയ അഭ്യർത്ഥനയിൽ പറയുന്നു. ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയിൽ ഉടൻ അപ്പീൽ നൽകാനും തീരുമാനിച്ചിട്ടുണ്ട്. അവൾക്കൊപ്പം ട്രസ്റ്റ് അഭ്യർത്ഥന ഡബ്ലിയുസിസിയും പങ്കുവെച്ചു

കോഴിക്കോട് ആസ്ഥാനമായി രൂപീകരിച്ച അവർക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റാണ് ഉന്നത കോടതികളിലെ കേസ് നടത്തിപ്പിനായി പൊതുസമൂഹത്തിന്‍റെ സംഭാവനകൾ തേടുന്നത്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ സമൂഹം അതിജീവിതയ്ക്കൊപ്പം കൈകോർക്കണമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഈ തിരിച്ചറിവാണ് ഞങ്ങളെ ഒന്നിപ്പിച്ചതെന്നും ട്രസ്റ്റ് പങ്കുവെച്ച അഭ്യർത്ഥനയിൽ പറയുന്നു. 

എറണാകുളത്തെ പ്രത്യേക കോടതി വിധിയ്ക്കെതിരെ സർക്കാർ നിലവിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിനൊപ്പം കേസിൽ അതിജീവിത കൂടി അപ്പീൽ നൽകുമെന്ന് സംഘടന വ്യക്തമാക്കി. സുപ്രീം കോടതിയിലെ അഭിഭാഷക വൃന്ദ ഗ്രോവറാകും ഇനി നടിയ്ക്കായി കേസ് നടത്തുക. നേരത്തെ ഹാജരായ അഡ്വ ടി ബി മിനി വക്കാലത്ത് ഒഴിഞ്ഞിരുന്നു. ഫീസ് വാാങ്ങാതെയായിരുന്നു മിനി കേസിൽ ഹാജരായത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال