ചാലക്കുടി പഴയ പാലം അടച്ചു: ഗതാഗതക്കുരുക്കിൽ കുടുങ്ങി യാത്രക്കാർ


തൃശൂർ: ചാലക്കുടി പഴയ പാലം അടച്ചതിനെത്തുടർന്ന് ഗതാഗതക്കുരുക്കിൽ കുടുങ്ങി യാത്രക്കാർ. ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പാലമാണ് ശനിയാഴ്ച അടച്ചത്. ബെയറിങ് മാറ്റുന്നതിനായാണ് പാലം അടച്ചത്. അറ്റകുറ്റപ്പണിക്ക് 20 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ​ഗതാ​ഗതക്കുരുക്ക് രൂക്ഷമായതിനാൽ അധികം പൊലീസ് ഉദ്യോ​ഗസ്ഥരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങളെ ഒരുവരിയാക്കി പുതിയ പാലത്തിലേക്ക് കടത്തിവിടുകയാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال