കേരളത്തിലാകെയുള്ള ജനവിധിയെ അംഗീകരിക്കുന്നുവെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ. ഇടതു പക്ഷത്തിന്റെ പരാജയത്തിന്റെ കാരണങ്ങൾ ജനങ്ങളിൽ നിന്ന് പഠിച്ച് മുന്നേറേണ്ടതുണ്ടെന്ന് കെ കെ ശൈലജ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
പേരാവൂരിലും കേരളത്തിലാകെയും യുഡിഎഫിന് അനുകൂലമായ ജനവിധിയെ അംഗീകരിക്കുന്നു. പരാജയത്തിന്റെ കാരണങ്ങൾ ജനങ്ങളിൽ നിന്ന് പഠിച്ച് ഇടതുപക്ഷത്തിന് മുന്നേറേണ്ടതുണ്ട്. വലിയ പ്രതിസന്ധി ഘട്ടത്തിലും പേരാവൂരിൽ ഇടതുപക്ഷത്തിന് വോട്ട് നൽകിയ ജനങ്ങൾക്ക് നന്ദി, പേരാവൂരിൽ വിജയിച്ച അഡ്വ. സണ്ണി ജോസഫിന് അഭിനന്ദനങ്ങളെന്നും ശൈലജ കുറിച്ചു.