മാ​ന്പ്ര​യി​ൽ കി​ട​ക്ക നി​ർ​മാ​ണ യൂ​ണി​റ്റി​ൽ തീ​പി​ടി​ത്തം: ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം


അ​ന്ന​മ​ന​ട: അ​ന്ന​മ​ന​ട-​പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മാ​ന്പ്ര​യി​ൽ കി​ട​ക്ക നി​ർ​മാ​ണ യൂ​ണി​റ്റി​ലു​ണ്ടാ​യ തീ​പ​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. കൊ​ര​ട്ടി സ്വ​ദേ​ശി അ​മീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലാ-​മി​യ​ർ സ്ഥാ​പ​ന​ത്തി​ലാ​ണ് ഇ​ന്നു രാ​വി​ലെ ഏ​ഴ​ര​യോ​ടെ തീ​പി​ടി​ച്ച​ത്. അ​ര ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്താ​ണ് യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ചാ​ല​ക്കു​ടി, മാ​ള, അ​ങ്ക​മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ങ്ങ​ൾ മൂ​ന്നു​മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണു തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. തീ ​പൂ​ർ​ണ​മാ​യും അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ പു​തു​ക്കാ​ട്, ആ​ലു​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​കൂ​ടി ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ങ്ങ​ളെ എ​ത്തി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൊ​ര​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. യൂ​ണി​റ്റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണു ഫ​യ​ർ​ഫോ​ഴ്സ് അ​ക​ത്തു ക​ട​ന്ന​ത്. ജെ​സി​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഷീ​റ്റു​ക​ൾ പൊ​ളി​ച്ചു​മാ​റ്റി തീ​യ​ണ​യ്ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി. കി​ട​ക്ക​ക​ൾ, ഫോം, ​തു​ണി​ത്ത​ര​ങ്ങ​ൾ, മ​രം, മെ​ഷി​ന​റി​ക​ൾ, സ്റ്റോ​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യി.

തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​യെ​ങ്കി​ലും സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രി​ക്കാ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ജാ​ഗ്ര​ത പു​ല​ർ​ത്തി. രാ​വി​ലെ സ​മ​യ​മാ​യ​തി​നാ​ലും ശ​ക്ത​മാ​യ കാ​റ്റി​ല്ലാ​തി​രു​ന്ന​തും കൂ​ടു​ത​ൽ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യ​ക​മാ​യി. സം​ഭ​വ​മ​റി​ഞ്ഞ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് വി​ഭാ​ഗ​ങ്ങ​ൾ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال