കേരളത്തിന്റെ പുതിയ യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു


കേരളത്തിന്റെ പുതിയ യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭ സെക്രട്ടേറിയറ്റിന് സമീപത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു.

വി.ഡി. സതീശൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേറ്റു. അദ്ദേഹത്തിന് പിന്നാലെ മന്ത്രിസഭയിലെ സീനിയർ നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി രമേശ് ചെന്നിത്തല എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

ചടങ്ങിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഖാർഗെ, രാഹുൽ, പ്രിയങ്ക എന്നിവർ പങ്കെടുത്തു.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം , ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിൽ സന്നിഹിതരായി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال