ശബരിമല സ്വർണ്ണ മോഷണ കേസിൽ നിർണായക പരിശോധന ഫലം എസ് ഐ ടിയ്ക്ക് ലഭിച്ചു


ശബരിമല സ്വർണ്ണ മോഷണ കേസിൽ നിർണായക പരിശോധന ഫലം എസ് ഐ ടിയ്ക്ക് ലഭിച്ചു. പാളികൾ അപ്പാടെ മാറ്റിയില്ലെന്ന് ആണ് സൂചന. ജംഷദ്പൂരിലെ ലാബിൽ സാമ്പിൾ പരിശോധന നടത്തിയ റിപ്പോർട്ട് ലഭിച്ചു. എട്ടു സാമ്പിളുകളുടെ പരിശോധന ഫലമാണ് ലഭിച്ചത്. പാളികൾ മാറ്റിയില്ലെന്നും പൂശിയ സ്വർണ്ണം മാത്രമാണ് തട്ടിയെടുത്തതെന്നും ആണ് കണ്ടെത്തൽ.

ദ്വാരപാലക പാളിയിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. റിപ്പോർട്ട് എസ് ഐ ടി കൊല്ലം കോടതിയിൽ സമർപ്പിച്ചു. ഉടൻ കുറ്റപത്രം സമർപ്പിക്കാൻ ആണ് നീക്കം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال