മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ പി ധനപാലൻ അന്തരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ പി ധനപാലൻ അന്തരിച്ചു. എറണാകുളം നോർത്ത് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കുറച്ചുനാളായി ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നു പുലർച്ചെയാണ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ 5.30 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ കോൺഗ്രസ് എ ഗ്രൂപ്പിലെ പ്രധാന നേതാവായ കെ പി ധനപാലൻ 2009 ൽ ചാലക്കുടി എം പി ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2014 തൃശ്ശൂർ ലോകസഭ മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എറണാകുളം ജില്ലയിലെ എ ​ഗ്രൂപ്പിന്റെ അം​ഗമായിരുന്നു. 2001 മുതൽ ആറ് വർഷം വരെ എറണാകുളം ജില്ലാ കോൺ​ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ആരോ​ഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നപ്പോഴും തിരഞ്ഞെടുപ്പിന് ഉൾപ്പെടെ സജീവമായിരുന്നു. കെ.പി.സി.സിയുടെ സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال