പെരുമ്പാവൂർ വാഴക്കുളത്ത് പെയിന്റ് കമ്പനിയിൽ വൻ തീപിടുത്തം


പെരുമ്പാവൂർ വാഴക്കുളത്ത് പെയിന്റ് കമ്പനിയിൽ വൻ തീപിടുത്തം. വാഴക്കുളം വില്ലേജ് ഓഫീസിന് എതിർവശത്തുള്ള ‘കളർ ഇന്ത്യ’ എന്ന പെയിന്റ് കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി എട്ടു മണിയോടെ ആയിരുന്നു സംഭവം.

പെരുമ്പാവൂർ, പട്ടിമറ്റം, ആലുവ, അങ്കമാലി, ഏലൂർ എന്നീ ഫയർ സ്റ്റേഷനിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. ആളപായമുണ്ടായതായി റിപ്പോർട്ടില്ല.


സംഭവത്തിൽ ഇതുവരെ ആർക്കെങ്കിലു പരുക്കേറ്റതായി റിപ്പോർട്ടില്ല. നാശനഷ്ടം സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണോ അപകടത്തിന്റെ കാരണമെന്ന് പരിശോധിച്ച് വരികയാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال