മലപ്പുറം: മലപ്പുറത്ത് മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് കുഞ്ഞിന് ദാരുണാന്ത്യം. ചേലക്കോട് സ്വദേശികളായ അഫീഫ്-ലബീബ് ദമ്പതികളുടെ മൂന്നു വയസുകാരനായ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്.മലപ്പുറം അരീക്കോട് വെള്ളേരിയിൽ ആണ് ദാരുണ സംഭവം ഉണ്ടായത്.
കുട്ടിയുടെ മുത്തച്ഛൻ പിക്കപ്പ് വാൻ മാറ്റുന്നതിനിടെയാണ് കുഞ്ഞ് അപകടത്തിൽ പെട്ടത്. ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും, കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
