മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് പീഡനം?; മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ ബലാത്സംഗ പരാതി

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ മുൻ സൂപ്രണ്ടായ സുനിൽകുമാറിനെതിരെ ബലാത്സംഗ പരാതി രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. വിദേശത്ത് ജോലി ചെയ്യുന്ന യുവതിയെ പീഡിപ്പിച്ചുവെന്നാരോപിച്ചാണ് കേസ്.യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചും പിന്നീട് കോവളത്തെ ഒരു ഹോട്ടലിൽ വച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.പരാതി ലഭിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال