എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് എം. ആർ. അജിത് കുമാറിനെ മാറ്റി

തിരുവനന്തപുരം: സംസ്ഥാന എക്സൈസ് കമ്മീഷണറായിരുന്ന എം. ആർ. അജിത് കുമാറിനെ ആ സ്ഥാനത്തുനിന്ന് മാറ്റിയതായി റിപ്പോർട്ട്. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് ഈ നടപടി. ഇതോടെ എക്സൈസ് വകുപ്പിന്റെ ഭരണ ചുമതല അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് കൈമാറി.ഐ.എ.എസ് അസോസിയേഷൻ സമർപ്പിച്ച ഹർജിയെ അടിസ്ഥാനമാക്കിയായിരുന്നു ട്രിബ്യൂണലിന്റെ നിർദേശം. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഈ ഉത്തരവ് വന്നത്. എന്നാൽ ഇതിനെതിരെ അപ്പീൽ നൽകണമോ എന്ന കാര്യത്തിൽ സർക്കാർ ആലോചന നടത്തിയിരുന്നു.ഉത്തരവ് നടപ്പിലാക്കാതെ തുടരുകയാണെങ്കിൽ കോടതിയലക്ഷ്യമായി മാറാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് ഒടുവിൽ എം. ആർ. അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചത്. തുടർന്ന് അഡീഷണൽ എക്സൈസ് കമ്മീഷണർക്കാണ് വകുപ്പിന്റെ ഭരണ ചുമതല താത്കാലികമായി നൽകിയിരിക്കുന്നത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال