ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ വിജയൻ രാജിവച്ചു.

ഗുരുവായൂർ ഉത്സവത്തിനിടെ തന്നെ ദേവസ്വം ചെയർമാൻ ഡോ: വി.കെ. വിജയൻ്റെ രാജി .മാർച്ച് 13ന് ഭരണസമിതി  കാലാവധി പൂർത്തിയാകാൻ  നിൽക്കെയാണ് ചെയർമാൻ രാജിവെച്ചത്. 
. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്നതിനു മുമ്പായി പുതിയ ഭരണസമിതി രൂപീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിലവിൽ ചെയർമാന്റെ രാജി. പാലക്കാട് നിന്നുള്ള  സിപിഎം നേതാവ് എ.വി. ഗോപിനാഥ് പുതിയ ചെയർമാനാകും.. കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഗോപിനാഥും ചർച്ച നടത്തിയിരുന്നു. തുടർന്നുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഇലക്ഷൻ നോട്ടിഫിക്കേഷൻ വരുന്നതിനു മുൻപേ തന്നെ പുതിയ ദേവസ്വം കമ്മിറ്റി രൂപീകരിക്കുന്നതിൻ്റെ  ഭാഗമായി ഭരണസമിതിയെ മാറ്റി പുതിയ ഭരണസമിതിക്ക് രൂപം കൊടുക്കുന്നത്. ഗുരുവായൂർ ഉത്സവം കഴിയുന്നതുവരെ ഉണ്ടാകണമെന്ന ചെയർമാൻ വി കെ വിജയൻ്റെ ആഗ്രഹം പാർട്ടിയുടെ ആവശ്യപ്രകാരം ഉത്സവത്തിനിടയിൽ തന്നെ മാറി കൊടുക്കേണ്ട സ്ഥിതിയിൽ എത്തുകയായിരുന്നു..

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال