ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മോ​ഷ​ണം : ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍


പ​ന​ങ്ങാ​ട്: വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍. പ​ന​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ സെ​ബാ​ന്‍​പു​രം പ​ന്തേ​കാ​ട്ടി​ല്‍ ഡാ​ര്‍​വി​ന്‍ (22), മാ​നാ​ട്ടി​ല്‍ ച​ര്‍​ച്ച് റോ​ഡി​ല്‍ ശ്യാ​മ​പ്ര​സാ​ദ് (18) എ​ന്നി​വ​രെ പ​ന​ങ്ങാ​ട് പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്.

നെ​ട്ടൂ​ര്‍ ക​ല്ലാ​ത്ത് ക്ഷേ​ത്ര​ത്തി​ല്‍ ക​ഴി​ഞ്ഞ 21ന് ​പൂ​ജ സാ​ധ​ന​ങ്ങ​ളും മ​റ്റും മോ​ഷ​ണം പോ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ചേ​പ്പ​നം, പ​ന​ങ്ങാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഭ​ണ്ഡാ​ര മോ​ഷ​ണം വ്യാ​പ​ക​മാ​യി​രു​ന്നു. ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് ക​റ​ന്‍​സി നോ​ട്ടു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ക​വ​ര്‍​ന്നി​രു​ന്ന​ത്.

ചേ​പ്പ​നം പാ​ട്ടു​പ​റ​മ്പി​ല്‍ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം ക​ഴി​ഞ്ഞ 17 ന് ​രാ​വി​ലെ​യാ​ണ് കു​ത്തി​ത്തു​റ​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്.ഒ​രു മാ​സ​ത്തെ പ​ണം ഏ​ക​ദേ​ശം 4,000 രൂ​പ​യോ​ളം ഉ​ണ്ടാ​യി​രു​ന്നു. പ​ന​ങ്ങാ​ട് കാ​മോ​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ ര​ണ്ട് ആ​ഴ്ച​യ്ക്കി​ടെ ര​ണ്ട് ത​വ​ണ​യാ​ണ് ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്.

ചേ​പ്പ​നം കോ​തേ​ശ്വ​രം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​നു പു​റ​ത്തും ഭ​ദ്ര​കാ​ളി സ​ന്നി​ധി​യി​ലും സ്ഥാ​പി​ച്ചി​രു​ന്ന ഭ​ണ്ഡാ​ര​ങ്ങ​ള്‍ ക​ഴി​ഞ്ഞ 14ന് ​കു​ത്തി​ത്തു​റ​ന്നു പ​ണം ക​വ​ര്‍​ന്നി​രു​ന്നു. പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഈ ​കേ​സു​ക​ളി​ലും ഇ​വ​രാ​ണ് പ്ര​തി​ക​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال