ആറ് പതിറ്റാണ്ടിലേറെ സിപിഐ അംഗമായിരുന്ന പ്രവർത്തകൻ ബിജെപിയിൽ ചേർന്നതിനെ തുടർന്ന് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും ആക്രമിച്ചതായി പരാതി


കോട്ടയം: ആറ് പതിറ്റാണ്ടിലേറെ സിപിഐ അംഗമായിരുന്ന റിട്ടയേഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിജെപിയിൽ ചേർന്നതിനെ തുടർന്ന് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്ക്കടിച്ചതായി പരാതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കെഒ രമകാന്തനെയും ഭാര്യ സിആർ രാജമ്മയെയും സിപിഐ കൊതവറ സൗത്ത് ബ്രാഞ്ച് സെക്രട്ടറി സിജു ചാണയിലും മകൻ ജിത്തുവും മകൻ്റെ ഭാര്യയും വീട്ടിലെത്തി മർദിച്ചത്. സിപിഐ ലോക്കൽ കമ്മറ്റി സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് രമാകാന്തൻ. കഴിഞ്ഞ വ്യാഴാഴ്ചയാണ് സിജു ചാണയിലും സംഘവും വീട്ടിലെത്തിയത്. പരിചയക്കാരായതിനാൽ കുടുംബത്തിന് അസ്വഭാവികത തോന്നിയതുമില്ല. എന്നാൽ അടുത്തെത്തിയതും കല്ലെടുത്ത് ജനൽ എറിഞ്ഞുടച്ചു. പിന്നാലെ നീ പുലയനല്ലേടാ, നിന്നെ പോലുളളവർ പാർടി വിട്ടാൽ ഞങ്ങൾക്കൊന്നും സംഭവിക്കാനില്ലെന്ന് ആക്രോശിച്ച് മുഖത്തും തലയിലും അടിച്ചു, പിടിച്ച് മാറ്റാനെത്തിയ 66കാരിയായ രാജമ്മയെയും മർദിച്ചതായി രമകാന്തന്റെ മകൻ രതീഷ് പറഞ്ഞു. 
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال