വലിയ പരിപാടികളിലേക്കു വിളിക്കാതെ കോണ്‍ഗ്രസ് അവഗണിച്ചപ്പോഴാണ് ബിജെപിയില്‍ ചേര്‍ന്നത് : മറിയക്കുട്ടി


വലിയ പരിപാടികളിലേക്കു വിളിക്കാതെ കോണ്‍ഗ്രസ് അവഗണിച്ചപ്പോഴാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന്, സാമൂഹ്യ സുരക്ഷാ പെന്‍ഷനു വേണ്ടിയുള്ള സമരത്തിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച മറിയക്കുട്ടി.തന്നെ സഹായിക്കുന്ന നിലപാടാണ് ഇതുവരെ ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന്, എണ്‍പത്തിയെട്ടുകാരിയായ മറിയക്കുട്ടി പറഞ്ഞു.

പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന് പിച്ചച്ചട്ടിയുമെടുത്ത് സമരം ചെയ്താണ് മറിയക്കുട്ടി ശ്രദ്ധേയയായത്. കോണ്‍ഗ്രസ് പിന്നീട് മറിയക്കുട്ടിക്കു വീടുവച്ചു നല്‍കിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരകയായ മറിയക്കുട്ടി പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. കേരളത്തില്‍ കുറേ നാളായി കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും മാറി മാറി ഭരിക്കുകയാണ്. സാധാരണക്കാര്‍ക്ക് അതുകൊണ്ട് ഒരു കാര്യവും ഉണ്ടായിട്ടില്ല. ബിജെപി ഇതില്‍നിന്നു വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുമെന്നാണ് പ്രതീക്ഷ- മറിയക്കുട്ടി പറഞ്ഞു.

കോണ്‍ഗ്രസ് വീടു വച്ചു തന്നത് തന്റെ പോരാട്ടങ്ങള്‍ക്കുള്ള പ്രതിഫലമായിട്ടാണെന്ന് മറിയക്കുട്ടി പറഞ്ഞു. ഇതു കോണ്‍ഗ്രസിന്റെ സമ്മാനമൊന്നുമല്ല. ഇത്തവണത്തെ വോട്ട് ബിജെപിക്കു തന്നെ ചെയ്യുമെന്നും മറിയക്കുട്ടി പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال