ഹൂ​ബ്ലി – കൊ​ല്ലം റൂ​ട്ടി​ൽ ഈ​സ്റ്റ​ർ സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ


കൊ​ല്ലം: ഹൂ​ബ്ലി – കൊ​ല്ലം റൂ​ട്ടി​ൽ ഈ​സ്റ്റ​ർ സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. ഹൂ​ബ്ലി​യി​ൽ നി​ന്ന് ഏ​പ്രി​ൽ ര​ണ്ടി​ന് രാ​വി​ലെ 7.05 ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ​ദി​വ​സം രാ​വി​ലെ 7.05ന് ​കൊ​ല്ല​ത്ത് എ​ത്തും.

തി​രി​കെ​യു​ള്ള സ​ർ​വീ​സ് ഏ​പ്രി​ൽ മൂ​ന്നി​ന് രാ​വി​ലെ 10.45 ന് ​കൊ​ല്ല​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 10.40 ന് ​ഹൂ​ബ്ലി​യി​ൽ എ​ത്തും. 17 കോ​ച്ചു​ക​ൾ ഉ​ണ്ടാ​കും.പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ്റ്റോ​പ്പു​ക​ൾ.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال