നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എൻഡിഎയുടെ നിരീക്ഷണ സംഘങ്ങൾ നിയോജകമണ്ഡലങ്ങളിൽ സജീവമായതായി റിപ്പോർട്ട്.തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ദേശീയ നേതൃത്വമാണ് സംഘങ്ങളെ നിയോഗിച്ചിട്ടുള്ളത് എന്നാണ് അറിയാൻ കഴിയുന്നത്.എല്ലാം നിയോജക മണ്ഡലങ്ങളിലും സംഘങ്ങൾ എത്തിയതായാണ് വിവരം. എൻഡിഎ ഘടകകക്ഷികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൾ കൂടുതൽ നിരീക്ഷണത്തിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരം.കുന്നംകുളം ചാലക്കുടി നിയോജകമണ്ഡലങ്ങളിലാണ് നിരീക്ഷണം ശക്തമാക്കിയത് എന്നാണ് അറിയുന്നത്.ജില്ലാ നേതാക്കളെ പോലും ഉൾപ്പെടുത്താതെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 50 ഓളം പേരാണ് സംഘത്തിലുള്ളതെന്നാണ് റിപ്പോർട്ട് '
ദേശീയ നേതൃത്വത്തിന്റെ നിർദേശം:എൻഡിഎയുടെ നിരീക്ഷണ സംഘങ്ങൾ നിയോജകമണ്ഡലങ്ങളിൽ എത്തിയതായി സൂചന.
byNewsfact
-
0
