ജാസ്‌ലിയ ജോൺസണിന്റെ മരണം: പ്രതി ഡോ. സിറിയക്കിന്റെ ‍വീട്ടിലെത്തി പൊലീസ്

അങ്കമാലിയിലെ ജാസ്‌ലിയ ജോൺസണ് മസ്തിഷ്ക മരണം സംഭവിച്ച അപകടത്തിൽ കോട്ടയം അതിരമ്പുഴയിൽ പൊലീസ് പരിശോധ നടത്തി. പ്രതി ഡോ. സിറിയക്കിന്റെ അതിരമ്പുഴയിലെ വീട്ടിലാണ് പരിശോധന നടന്നത്. അങ്കമാലി പൊലീസാണ് പരിശോധനയ്ക്ക് എത്തിയത്.

മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന സിറിയക്ക് ജോർജ് , അക്ഷയ് എന്നിവരാണ് അലക്ഷ്യമായ രീതിയിൽ കാർ ഓടിച്ച് ജാസ്‌ലിയ ജോൺസണിന്റെ മരണത്തിനിടയാക്കിയ അപകടം ഉണ്ടാക്കിയത്. പ്രതികൾ വാഹനം തുറവൂരിൽ ഉപേക്ഷിച്ച ശേഷം കടന്നുകളയുകയായിരുന്നു.

പ്രതി ഡോ. സിറിയക്കിന്റെ അതിരമ്പുഴയിലെ വീട് പൂട്ടിയ നിലയിലാണ്.
അങ്കമാലി പൊലീസ് ബന്ധുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും വിവരങ്ങൾ തേടി. കുടുംബ സമേതം ഒളിവിൽ പോയെന്നാണ് നിഗമനം. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം നാല് പേർക്ക് പുതിജീവനേകിയാണ് 19കാരിയായ ജാസ്‌ലിയ ജോൺസൺ വിടവാങ്ങിയത്. എറണാകുളം വൈപ്പിൻ എടവനക്കാട് സ്വദേശിയാണ് ജാസ്‌ലിയ. അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ, ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഫെബ്രുവരി 28-ന് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال