ചൊവ്വന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് ജനകീയസൂത്രണം 2025-26 അംഗൻവാടി കൾക്കുള്ള വാട്ടർ പ്യൂരിഫയർ വിതരണോദ്ഘാടനം നടന്നു.

 


ചൊവ്വന്നൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി

തിരഞ്ഞെടുക്കപ്പെട്ട അംഗൻവാടികൾക്കുള്ള വാട്ടർ  പ്യൂരിഫയർ വിതരണോത്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌   C. G രഘുനാഥ് ഉദ്ഘാടനം ചെയ്തു. ജലജന്യ രോഗങ്ങൾ പൊതുസമൂഹത്തിൽ ഭീഷണിയാവുന്ന പുതിയ കാലത്ത് ജാഗ്രത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കപ്പെടേണ്ടത് പ്രീ സ്കൂൾ തലത്തിൽ നിന്നാണ് എന്ന്  ഉദ്ഘാടകൻ പറഞ്ഞു.ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സിമി. K. R അധ്യക്ഷത വഹിച്ച യോഗത്തിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിബിൻ കണ്ണൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്ധ്യ സജിത്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രസാദ് C. N (ശിവൻ വാക ) മെമ്പർമാരായ രമ വേലായുധൻ, ജിനി k. S, പ്രമിത സജീവൻ, റംഷിയ, ജംഷീറ ശിഹാബ്, പ്രജിത്ത്, ഘോഷ് പൂവത്തിങ്കൾ, അബ്ദുൽ റഷീദ്, ആന്റോ പോൾ എന്നിവർ സംസാരിച്ചു. ICDS സൂപ്പർ വൈസർ സുനന്ദി സ്വാഗതവും ജോയിന്റ്  BDO ജൂജു ജോർജ് നന്ദിയും പറഞ്ഞു

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال